Monday 01 April 2024 04:53 PM IST

ചൂടു ചോറിനൊപ്പം കറി ഇതെങ്കിൽ ഊണു കുശാൽ, തയാറാക്കാം പാലക്കാടൻ കയ്പയ്ക്ക പുളി!

Silpa B. Raj

pavakkaaaaaa

പാലക്കാടൻ കയ്പയ്ക്ക പുളി

1.പാവയ്ക്ക – ഒന്ന്

2.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

3.തക്കാളി – ഒന്നിന്റെ പകുതി, അരിഞ്ഞത്

4.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര വലിയ സ്പൂൺ

മല്ലിപ്പൊടി – മുക്കാൽ വലിയ സ്പൂൺ

5.വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ, ഒരു കപ്പു വെള്ളത്തിൽ കുതിർത്തത്

ഉപ്പ്– പാകത്തിന്

6.തേങ്ങ ചിരകിയത് – മുക്കാൽ കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

7.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

8.കടുക് – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙പാവയ്ക്ക കുരു കളഞ്ഞു കനം കുറച്ച് അരിഞ്ഞു വയ്ക്കുക.

∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി പാവയ്ക്ക വഴറ്റണം.

∙നിറം മാറി തുടങ്ങുമ്പോൾ തക്കാളി ചേർത്തു മൂന്നു മിനിറ്റു വഴറ്റുക.

∙നാലാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ പുളി പിഴിഞ്ഞതും പാകത്തിനുപ്പും ചേർത്തു തിളപ്പിക്കണം.

∙ഇതിലേക്ക് ആറാമത്തെ ചേരുവ മയത്തിൽ അരിച്ചതും ചേർത്തു യോജിപ്പിച്ചു തിളപ്പിച്ചു വാങ്ങുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.