Friday 12 May 2023 04:07 PM IST : By ബീന മാത്യു

അതീവ രുചികരമായ ചൗവരി പുഡിങ്; കിടിലന്‍ റെസിപ്പി

_BCD7097_1 ഫോട്ടോ: സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ആൽബിൻ വി. തോമസ്, കിച്ചൺ എക്സിക്യൂട്ടീവ്, ക്രൗൺ പ്ലാസ, കൊച്ചി.

1. ചൗവരി – 100 ഗ്രാം

2. ചൈനാഗ്രാസ് – 10 ഗ്രാം

3. പാൽ – രണ്ടു ടിൻ

കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

4. പഞ്ചസാര – പാകത്തിന്

പച്ച ഫൂഡ് കളർ – ഒരു ചെറിയ തുള്ളി

5. തേങ്ങയുടെ ഒന്നാംപാൽ – ഒരു കപ്പ്

6. ശർക്കരപ്പാനി – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ ധാരാളം വെള്ളത്തിൽ ചൗവരി വേവിച്ച് ഊറ്റിവയ്ക്കുക.

∙ ചൈനാഗ്രാസ് അരക്കപ്പ് വെള്ളം ചേർത്ത് അടുപ്പത്തു വച്ച് ചെറുതീയിൽ ഉരുക്കണം.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ പാലും കണ്ടൻസ്ഡ് മിൽക്കും ചേർത്തു തുടരെയിളക്കി ചൂടാകുമ്പോൾ ചൈനാഗ്രാസ് ഉരുക്കിയതും ചേർക്കുക.

∙ ഇതിലേക്കു പാകത്തിനു പഞ്ചസാരയും ഫൂഡ് കളറും ചേർത്തു വാങ്ങി സെറ്റ് ചെയ്യാനുള്ള ഡിഷിലേക്ക് അരിച്ചൊഴിക്കണം.

∙ വേവിച്ചു വച്ചിരിക്കുന്ന ചൗവരിയുടെ പകുതി പുഡിങ്ങിനു മുകളിൽ വിതറുക. ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യണം.

∙ വിളമ്പാന്‍ നേരം തേങ്ങാപ്പാലും ശർക്കരപ്പാനിയും ബാക്കിയുള്ള  ചൗവരിയും ചെറിയ ബൗളുകളിലാക്കി ഒപ്പം വയ്ക്കണം.

Tags:
  • Pachakam