Wednesday 24 April 2024 03:05 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കൊപ്പം കഴിക്കാൻ തക്കാളി ഇങ്ങനെ തയാറാക്കി നോക്കൂ, കിടിലൻ രുചിയാണ്!

tomatoooooo

ടുമാറ്റോ ഫ്രൈ

1.വെളിച്ചെണ്ണ – 2 വലിയ സ്പൂൺ

2.കടുക് – ഒരു ചെറിയ സ്പൂൺ

3.വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

4.സവാള – രണ്ട്, അരിഞ്ഞത്

5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

പെരുംജീരകം – അര ചെറിയ സ്പൺ

ഗരംമസാലപൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

6.ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

7.തക്കാളി – മൂന്ന്, അരിഞ്ഞത്

8.ഉപ്പ് – പാകത്തിന്

9.പഞ്ചസാര – അര ചെറിയ സ്പൂൺ

മല്ലിയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാക‌ം ചെയ്യുന്ന വിധം

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ വഴറ്റണം.

∙സവാള ചേർത്തു വഴറ്റി ഗോൾഡൻ നിറമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ ടുമാറ്റോ സോസ് ചേർത്ത് ഒരു മിനിറ്റ് വഴറ്റി തക്കാളിയും പാകത്തിനുപ്പും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.

∙വെന്ത് ഉടഞ്ഞു വരുമ്പോൾ 9–ാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes