Thursday 11 April 2024 12:20 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം അപാര രുചിയിൽ ചെമ്മീൻ ഫ്രൈ, തയാറാക്കാം ഈസിയായി!

chemmmnnnn

ചെമ്മീൻ ഫ്രൈ

1.ചെമ്മീൻ – 500 ഗ്രാം

2.വെളുത്തുള്ളി – മൂന്ന് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

ചുവന്നുള്ളി – ആറ്

കറിവേപ്പില – ഒരു തണ്ട്

3.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.പെരുംജീരകം – അര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും അരയ്ക്കുക.

∙തയാറാക്കിയ മസാല വൃത്തിയാക്കിയ ചെമ്മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റി ചെമ്മീനും ചേർത്തു വഴറ്റുക.

∙വെള്ളം വറ്റി ചെമ്മീനിൽ മസാല പുരണ്ടിരിക്കുന്ന പാകത്തിനു വാങ്ങാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes