Saturday 10 February 2024 04:03 PM IST : By സ്വന്തം ലേഖകൻ

‘മെയിൻ റോളിൽ ഡ്രൈ ഫ്രൂട്സ്’; പഞ്ചസാരയോ ശർക്കരയോ തേനോ ചേർക്കാത്ത മധുരമൂറും സ്നാക്

dryfruits4466

പാചകത്തിനായി സമയം അധികം പാഴാകാത്ത, തയാറാക്കി ഫ്രിജിൽ സൂക്ഷിച്ചു വച്ചു ഉപയോഗിക്കാനാകുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന, പോഷകസമ്പുഷ്ടമായ ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് ഇതാ...

ഡ്രൈ ഫ്രൂട്സ് റോൾ

ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് – അരക്കപ്പ് വീതം, ഇടത്തരമായി നുറുക്കിയത്, പിസ്ത – മൂന്നു വലിയ സ്പൂൺ, മത്തൻ വിത്ത് – രണ്ടു വലിയ സ്പൂൺ, നെയ്യ് – രണ്ടു വലിയ സ്പൂൺ, ഉണക്കമുന്തിരി – രണ്ടു വലിയ ്സപൂൺ, ഈന്തപ്പഴം – ഒന്നരക്കപ്പ്, കുരു കളഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ ഒരു പാത്രത്തിൽ ഒരു വലിയ സ്പൂൺ നെയ്യ് ചൂടാക്കി ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ ഗോൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പായി മൂപ്പിച്ചെടുക്കുക.

∙ ഈന്തപ്പഴം അരച്ചു പേസ്റ്റ് രൂപത്തിലാക്കുക.

∙ ബാക്കി നെയ്യ് ചൂടാക്കി ഉണക്കമുന്തിരി മൂപ്പിക്കുക. ഇതിലേക്ക് ഈന്തപ്പഴം അരച്ചതു കൂടി ചേർത്ത് ചെറുതീയിൽ വഴറ്റി യോജിപ്പിക്കുക.

∙ ഇനി തയാറാക്കി വച്ചിരിക്കുന്ന ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവ ചേർത്തു യോജിപ്പിക്കുക.

∙ വശങ്ങളിൽ നിന്നു വിട്ടുവരുന്ന പാകത്തിൽ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം ഉരുട്ടി സിലിണ്ടർ രൂപത്തിലാക്കുക. ഇതു അലുമിനിയം ഫോയിൽ  കൊണ്ടു പൊതിഞ്ഞു രണ്ടു മണിക്കൂർ ഫ്രിജില്‍ വയ്ക്കുക.

∙ പിന്നീട് ഫ്രിജില്‍ നിന്നെടുത്തു വട്ടത്തിൽ മുറിച്ചു വിളമ്പാം.

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Pachakam