Monday 29 April 2024 12:26 PM IST

വായിൽ കപ്പലോടും രുചിയിൽ തയാറാക്കാം ഫ്രൈഡ് പ്രോൺസ് ബിരിയാണി, തയാറാക്കാം ഈസിയായി!

Liz Emmanuel

Sub Editor

pawnss biriyaniiii

ഫ്രൈഡ് പ്രോൺസ് ബിരിയാണി

1.ചെമ്മീൻ – ഒരു കിലോ

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടര വലിയ സ്പൂൺ

4.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടര വലിയ സ്പൂൺ

ഗരംമസാലപൊടി – മുക്കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.മല്ലിയില, പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

പുതിനയില, പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

6.എണ്ണ + നെയ്യ് – മൂന്നു വലിയ സ്പൂൺ

7.ഏലയ്ക്ക – അഞ്ച്

കറുവാപ്പട്ട – മൂന്നു കഷണം

ഗ്രാമ്പൂ – ആറ്

തക്കോലം – രണ്ട്

ബേ ലീഫ് – രണ്ട്

8.സവാള – മൂന്ന്, അരിഞ്ഞത്

9.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടര വലിയ സ്പൂൺ

പച്ചമുളക് – രണ്ട്

10.മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

11.വെള്ളം – നാലരക്കപ്പ്

ഉപ്പ് – പാകത്തിന്

12.ബസ്മതി അരി – മൂന്നു കപ്പ്, കുതിർത്തത്

13.നെയ്യ് – രണ്ടു വലിയ സ്പൂൺ

മല്ലിയില, പുതിനയില, പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ ചേർത്ത് ഒരു മിനിറ്റു വഴറ്റുക.

∙ഇ‍ഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.

∙വെള്ളം വറ്റി വരുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.

∙ബിരിയാണി തയാറാക്കുന്ന പാത്രത്തിൽ എണ്ണയും നെയ്യും ചൂടാക്കി ഏഴാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ 9-ാമത്തെ ചേരുവ വഴറ്റുക.

∙പൊടികൾ ചേർത്തു വഴറ്റി വെള്ളവും പാകത്തിനുപ്പും ചേർത്തിളക്കി തിളപ്പിക്കുക.

∙ഇതിലേക്കു കുതിർത്തു വച്ചിരിക്കുന്ന അരി ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.

∙വെള്ളം വറ്റുമ്പോൾ തയാറാക്കിയ ചെമ്മീനും നെയ്യും മല്ലിയിലയും പുതിനയിലയും ചേർത്തിളക്കി പത്തു മിനിറ്റു കൂടി മൂടി വച്ചു വേവിക്കാം.

∙ഫോർക്കു കൊണ്ടു മെല്ലേ ഇളക്കി യോജിപ്പിച്ച് സവാള വറുത്തതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes