ഓട്സ് ബെറി ച്യൂവി കേക്ക്
1.വെണ്ണ – 250 ഗ്രാം
പഞ്ചസാര – 200 ഗ്രാം
2.മുട്ട – മൂന്ന്
3.വനില എസ്സൻസ് – രണ്ടു തുള്ളി
4.മൈദ – 100 ഗ്രാം
ബേക്കിങ് പൗഡർ – ഒരു നുള്ള്
5.ഓട്സ് – 200 ഗ്രാം
6. ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി (ടിന്നിൽ കിട്ടുന്നത്) – 50 ഗ്രാം വീതം
പാകം ചെയ്യുന്ന വിധം
അവ്ൻ 1800c ൽ ചൂടാക്കിയിടുക.
വെണ്ണയും പഞ്ചസാരയും യോജിപ്പിച്ചു നന്നായി തേച്ചു മയപ്പെടുത്തുക.
ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തടിച്ചശേഷം വനില എസ്സൻസും ചേർക്കണം.
മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് ഇടഞ്ഞതു മെല്ലെ ചേർത്തു യോജിപ്പിക്കുക.
ഇതിലേക്ക് ഓട്സും ചേർത്തു യോജിപ്പിച്ചു ബേക്കിങ് ടിന്നിൽ ഒഴിക്കുക.
ഏറ്റവും മുകളിൽ ആറാമത്തെ ചേരുവ നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക.
കടപ്പാട്
അശോക് ഈപ്പൻ