Saturday 30 March 2024 02:33 PM IST : By സ്വന്തം ലേഖകൻ

സിമ്പിളായി തയാറാക്കാം ഓറഞ്ച് ലോഫ് കേക്ക്; ഈസ്റ്റർ മധുരം

_BCD1810 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നിസ്, വാഴക്കാല, കൊച്ചി

1. പഞ്ചസാര – 150 ഗ്രാം 

‌ ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ

2. വെജിറ്റബിൾ ഓയില്‍ – 80 മില്ലി

തൈര് – 100 മില്ലി

വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

മുട്ട – മൂന്ന്

3. മൈദ – 250 ഗ്രാം

ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – കാൽ ചെറിയ സ്പൂൺ

4. ഐസിങ് ഷുഗർ – 100 ഗ്രാം

ഓറഞ്ച് ജ്യൂസ് – 100 മില്ലി

5. ഓറഞ്ചുതൊലി ചുരണ്ടിയത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 180 ‍ഡിഗ്രി Cൽ ചൂടാക്കിയിടുക.

∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി കൈകൊണ്ടു ഞെരടി യോജിപ്പിക്കണം. ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു വിസ്ക് ഉപയോഗിച്ചു നന്നായി അടിക്കണം.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ഇടഞ്ഞതു ചേർത്തു യോജിപ്പിക്കുക.

∙ മയം പുരട്ടി പേപ്പറിട്ട ലോഫ് പാനിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 25–30 മിനിറ്റ് ബേക്ക് ചെയ്യുക.

∙ നാലാമത്തെ ചേരുവ യോജിപ്പിച്ചു തയാറാക്കിയ കേക്കിനു മുകളിൽ ഒഴിച്ച് ഓറഞ്ചുതൊലി കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam