Friday 22 March 2024 03:31 PM IST : By സ്വന്തം ലേഖകൻ

ഒരു പറ ചോറുണ്ണാൻ ഈ കറി മാത്രം മതി, തയാറാക്കാം ചെമ്മീൻ മാങ്ങാ പീര!

prawnnnn

ചെമ്മീൻ മാങ്ങാ പീര

1.ചെമ്മീൻ – അരക്കിലോ

2.തേങ്ങ, ചിരകിയത് – ഒരു കപ്പ്

ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്

ചുവന്നുള്ളി – പത്ത്, ചതച്ചത്

കാന്താരി മുളക് – ആറ്–ഏഴ്

കറിവേപ്പില – ഒരു തണ്ട്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.പച്ചമാങ്ങ – ഒന്നിന്റെ പകുതി, നീളത്തിൽ അരിഞ്ഞത്

‌ കുടംപുളി – ഒരു ചെറിയ കഷണം

4.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

‌∙‌ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙ഒരു മൺചട്ടിയിൽ രണ്ടമത്തെ ചേരുവ ചേർത്തു കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കുക.

∙ഇതിലേക്കു ചെമ്മീനും പച്ചമാങ്ങയും കുടംപുളിയും ചേർത്തിളക്കി യോജിപ്പിച്ച് അൽപം വെള്ളം തളിച്ചു മൂടിവച്ചു വേവിക്കുക.

∙വെന്തു പാകമാകുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു വാങ്ങാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes