ഏറെ പ്രിയപ്പെട്ടവർക്ക് ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ സ്നേഹവും സമം ചേരുന്നുണ്ടാകും. എരിവിനും പുളിക്കും അപ്പുറം സ്നേഹവാത്സല്യങ്ങൾ കൂടി ചേരുമ്പോൾ അതിന് രുചി കൂടും. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഒത്തിരി സ്നേഹത്തോടെ വിഭവങ്ങളുണ്ടാക്കുകയാണ് നടി സീമ ജി നായർ. തന്റെ യൂ ട്യൂബ് ചാനലായ സ്നേഹ സീമയിലൂടെയാണ് ആ സർപ്രൈസ് വിഭവത്തിന്റേയും സർപ്രൈസ് അതിഥിയുടേയും വിശേഷം സീമ പങ്കുവയ്ക്കുന്നത്. മഷ്റൂം തോരനും ചെമ്മീന് റോസ്റ്റും അടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് സീമയുടെ കൈപ്പുണ്യത്തിൽ ഒരുങ്ങിയത്. അതിരാവിലെ എഴുന്നേറ്റ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സ്പെഷ്യൽ വിഭവങ്ങൾ ആർക്കു വേണ്ടിയാണെന്ന സർപ്രൈസും വിഡിയോയിലൂടെ സീമ തന്നെ പങ്കുവയ്ക്കുന്നു.
വിഡിയോ കാണാം: