Monday 18 March 2024 04:23 PM IST

എന്തൊരു രുചിയാണെന്നോ ഈ കൂന്തൽ വരട്ടിയതിന്, ഈസി റെസിപ്പി ഇതാ!

Liz Emmanuel

Sub Editor

sqidddd

കൂന്തൽ വരട്ടിയത്

1.കൂന്തൽ – അരക്കിലോ

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.ഉലുവ – അര ചെറിയ സ്പൂൺ

4.സവാള – രണ്ട്, അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

5.കശ്മീരി മുളകുപൊടി – രണ്ടര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറി സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

6.തക്കാളി – ഒന്ന്, അരിഞ്ഞത്

നാരങ്ങാ നീര് – ഒരു വലിയ സ്പൂൺ

7.ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

8.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙കൂന്തൽ കഴുകി വൃത്തിയാക്കി മുറിച്ചു വയ്ക്കുക.

∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊടികള്‌‍ ചേർത്തു പച്ചമണം മാറുന്നതു വരെ വഴറ്റുക.

∙ആറാമത്തെ ചേരുവ ചേർത്തു വഴറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ കൂന്തൽ ചേർത്തു വഴറ്റണം.

∙പാകത്തിനുപ്പും വെള്ളവും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം.

∙വെന്തു പാകമാകുമ്പോൾ എട്ടാമത്ത ചേരുവ ചേർത്തിളക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes