ഹലീം
1. നെയ്യ് – 150 മില്ലി
2. കുരുമുളക് – 50 ഗ്രാം
കറുവാപ്പട്ട – ഒരു ചെറിയ സ്പൂൺ
പച്ച ഏലയ്ക്ക – അഞ്ചു ചെറിയ സ്പൂൺ
വഴനയില – നാല്
സാജീരകം – ഒരു വലിയ സ്പൂൺ
3. പച്ചമുളക്മു ഴുവനോടെ – എട്ട്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം
4. മട്ടൺ എല്ലില്ലാതെ ഈർക്കിലി കനത്തിൽ അരിഞ്ഞത് – 800 ഗ്രാം
5. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
6. ഗോതമ്പ് – 125 ഗ്രാം
7. സവാള വറുത്തത് – 150 ഗ്രാം
മല്ലിയില അരിഞ്ഞത് – നാലു ചെറിയ സ്പൂൺ
പുതിനയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കുങ്കുമപ്പൂവ് – ഒരു നുള്ള്
8. നെയ്യ്, നാരങ്ങാനീര്, മല്ലിയില അരിഞ്ഞത്, പുതിനയില അരിഞ്ഞത്, സവാള വറുത്തത്, കുങ്കുമപ്പൂവ് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഒരു ചെമ്പിൽ നെയ്യ്ചൂ ടാക്കി, കുരുമുളക്, കറുവാപ്പട്ട, പച്ച ഏലയ്ക്ക, വഴനയില, സാ ജീരകം എന്നിവ ചേർത്തു മൂപ്പിക്കുക.
∙ ഇതിലേക്ക്പ ച്ചമുളകും ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം മട്ടൺ ചേർത്തു 10 മിനിറ്റ് വഴറ്റുക.
∙ ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി മട്ടണിൽ നിന്നും വെള്ളം വരുമ്പോൾ രണ്ടു ലീറ്റർ വെള്ളം ചേർത്തു മൂന്നു മണിക്കൂർ ചെറുതീയിൽ വേവിക്കുക.
∙ മട്ടൺ പകുതി വേവാകുമ്പോൾ, രണ്ടു മണിക്കൂർ കുതിർത്തു വച്ച ഗോതമ്പു ചേർത്തു തുടരെ ഇളക്കി വേവിക്കുക. കുഴഞ്ഞു വരണം.
∙ ഇതിൽ ഏഴാമത്തെ ചേരുവ ചേർത്തു 10 മിനിറ്റ് നന്നായി വേവിക്കുക.
∙ നെയ്യ്, നാരങ്ങാനീര്, മല്ലിയില അരിഞ്ഞത്, പുതിനയില അരിഞ്ഞത്, സവാള വറുത്തത്, കുങ്കുമപ്പൂവ് എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പുക.