Monday 29 January 2024 03:24 PM IST : By Deepthi Philips

പെട്ടെന്നു വണ്ണം കുറയാനും ചർമ്മം തിളങ്ങാനും ചിയസീഡ്, ഇതാ അതുകൊണ്ടൊരു വെറൈറ്റി ഡ്രിങ്ക്!

chia

ചിയ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ, പ്രോട്ടീൻ, ഗുഡ് ഫാറ്റ്, ഒമേഗ 3 ആൻറി ഓക്സിഡന്റ്സ്, കാൽസ്യം, മഗ്നീഷ്യം, സിംഗ്, വിറ്റമിൻ സി, വിറ്റമിൻ ഇ, വിറ്റമിൻ ബി, എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ഇത് ഡൈജഷൻ ഇംപ്രൂവ് ആക്കുന്നതിനോടൊപ്പം കോൺസ്റ്റിപ്പേഷൻ വരാതിരിക്കാനും സഹായിക്കുന്നു. അതുമാത്രമല്ല ഫൈബർ കണ്ടന്റ് ഉള്ളതുകൊണ്ട് വെയിറ്റ് ലോസിനും ഇത് സഹായിക്കും. ഇതിൽ ആന്റിഓക്സിഡന്റ്സ് ഉള്ളതുകൊണ്ട് തന്നെ ക്യാൻസറിനെ ചെറുക്കുന്നതിനും ബ്ലെഡ് ഷുഗർ ലെവൽ കുറയ്ക്കുന്നതിനും ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ഇതിൽ മഞ്ഞൾ പൊടിയും കരുമുളകുപൊടിയും ചേർക്കുന്നത് കൊണ്ട് രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.

ചേരുവകൾ

•പാൽ - 2 കപ്പ്

•മഞ്ഞൾ പൊടി - 2 ടീസ്പൂൺ

•കറുവപ്പട്ട പൊടി - 3/4 ടീസ്പൂൺ

•ചുക്ക് പൊടി - 3/4 ടീസ്പൂൺ

•ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ

•കുരുമുളക് പൊടി - 1/2 ടീസ്പൂൺ

•ചിയ സീഡ് - 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

∙പാൽ തിളപ്പിക്കുക.

∙മറ്റു ചേരുവകള്‍ പാലിലേക്ക് ഇട്ടതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇത് അര മണിക്കൂർ മാറ്റി വെച്ചതിന് ശേഷം വീണ്ടും ഇളക്കി ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാം.

∙ഇത് രാവിലെ വെറും വയറ്റിൽ ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി കുടിക്കുക.

Tags:
  • Cookery Video
  • Easy Recipes
  • Pachakam