Wednesday 06 December 2023 12:05 PM IST : By Deepthi Philips

പോഷകസമൃദ്ധമായ ഓട്ട്സ്ദോശ മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം!

oats dosa

ഓട്സും പച്ചക്കറികളും കൊണ്ടുള്ള ഈ ദോശ കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഗുണപ്രദം. ഓട്സിൽ കാത്സ്യം, മഗ്നീഷ്യം, അയൺ ഇതെല്ലാം അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിൽ ധാരാളം ആന്റിഓക്സിഡൻസും അടങ്ങിയിരിക്കുന്നതിനാൽ ഒരുപാടു രോഗങ്ങളെ ചെറുക്കാനും കാൻസറിനെ വരെ തോൽപ്പിക്കാനും കഴിവുണ്ട്. ഹെൽതിയായ ദേശ എങ്ങനെ തയാറാക്കാം എന്നു നോക്കാം.

ചേരുവകൾ

•ഓട്ട്സ് - ഒരു കപ്പ്

•മുട്ട - 3

•മുരിങ്ങയില - 2 പിടി

•കാബേജ് അരിഞ്ഞത് - 1/4 കപ്പ്

•കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്

•പച്ചമുളക് അരിഞ്ഞത് - ഒരു ടീസ്പൂൺ

•ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂൺ

•വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്പൂൺ

•ചെറിയ ഉള്ളി അരിഞ്ഞത് - 1/4 കപ്പ്

•മല്ലിയില അരിഞ്ഞത് - 1/4 കപ്പ്

•തക്കാളി അരിഞ്ഞത് - 1/4 കപ്പ്

•എള്ള് - 1 ടീസ്പൂൺ

•ജീരകം - 1 ടീസ്പൂൺ

•ഉപ്പ് - 1/2 ടീസ്പൂൺ

•കുരുമുളക് പൊടി - 1 ടീസ്പൂൺ

•വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം

•ഓട്സ് പൊടിച്ചു ഒരു കപ്പ് വെള്ളം ചേർത്തു കട്ടയില്ലാതെ കലക്കി എടുക്കുക.

∙മുട്ടയിൽ കുരുമുളകുപൊടിയും ഉപ്പും ചേർത്തു നന്നായി അടിച്ചെടുത്ത് ഓട്സിലേക്ക്ു ചേർക്കുക.

∙അരിഞ്ഞുവെച്ച എല്ലാ പച്ചക്കറികളും ഇതിലേക്കിട്ടുകൊടുക്കാം.

∙എള്ളും, ഉപ്പും, ജീരകവും ഇട്ടുകൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അയഞ്ഞ പാകത്തിൽ വേണം യോജിപ്പിച്ചെടുക്കാൻ.

•ചൂടായ ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം ഇത് ഓരോ തവി കുറേശ്ശെ ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കാം. പോഷകസമൃദ്ധമായ ഓട്സ് ദോശ റെഡി.

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Breakfast Recipes