Wednesday 10 January 2024 11:11 AM IST : By Deepthi Philips

റാഗിയും മുതിരയും കൊണ്ടു പഞ്ഞി പോലുള്ള ഇഡ്ഡലി!

horse idli

കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗിയു മുതിരയും. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ പോഷകമൂല്യമുണ്ട് ഇതിന്. ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ളത് ഫിംഗർ റാഗിയിലാണ്. ഇത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും തടി കുറക്കേണ്ടവർക്കും റാഗി ഉത്തമം.

ചേരുവകൾ

1.റാഗി - 1 കപ്പ്

2.മുതിര - 1/4 കപ്പ്

3.ഉലുവ - 1 ടീസ്പൂൺ

4.ചോറ് - 1/2 കപ്പ്

5.ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

•റാഗി , മുതിര, ഉലുവ എന്നിവ നന്നായി കഴുകിയതിനു ശേഷം ചോറും ചേർത്ത് 5 മണിക്കൂർ കുതിരാൻ ഇടുക.

•5 മണിക്കൂറിനു ശേഷം മിക്സിയുടെ ഒരു ജാർ എടുത്തു അതിലേക്കു നേരത്തെ കുതിർത്തു വച്ച റാഗി , മുതിര, ഉലുവ, ഉപ്പ് എന്നിവ ഇട്ട് നന്നായി അരച്ച് 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

•8 മണിക്കൂറിനു ശേഷം നന്നായി പൊങ്ങി വന്ന മാവ് യോജിപ്പിച്ച ശേഷം ഇഡ്ഡലി ചുടാം. ചൂടോടെ ചട്ണി കൂട്ടി വിളമ്പാം.



Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes