Monday 20 November 2023 04:05 PM IST : By Jess Creative World

ഈ ഒരു ഡ്രിങ്കു മാത്രം മതി, എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും!

ragi shake

കാന്‍സര്‍ തടയാനും, ക്ഷീണം മാറാനും, ഷുഗർ, കൊളസ്ട്രോള്‍, അമിതവണ്ണം എന്നിവ കുറയാനും ഇതാ അടിപൊളി ഡ്രിങ്ക്. വളരെ എളുപ്പത്തിൽ എങ്ങനെ തയാറാക്കാം എന്നു നോക്കാം...

ചേരുവകൾ

•റാഗി - 2 ടേബിൾ സ്പൂൺ

•കറുവപ്പട്ട പൊടി - 1/2 ടീസ്പൂൺ

•വെള്ളം - 1 കപ്പ്

•പാല്‍ - 1 കപ്പ്

•ഈന്തപ്പഴം - 8

•ചണവിത്ത് - 1 ടേബിൾസ്പൂൺ

•കാരറ്റ് - ഒരു ചെറിയ കഷ്ണം

•ബദാം - 15 എണ്ണം

•ചിയ സീഡ് - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

•ബദാം കുറച്ച് വെള്ളത്തിൽ കുതിർത്തി വയ്ക്കുക.

•മറ്റൊരു പാത്രത്തിൽ ചിയ സീഡും കുറച്ചു വെള്ളത്തിൽ കുതിർത്തി വയ്ക്കുക.

•പാല്‍ തിളപ്പിച്ചതിനുശേഷം ചൂടാറാനായിട്ട് മാറ്റിവയ്ക്കാം.

•മറ്റൊരു പാത്രത്തിൽ റാഗി പൊടിയും, കറുവപ്പട്ട പൊടിയും, വെള്ളവും കട്ടയില്ലാതെ കലക്കിയതിനുശേഷം നന്നായി കുറുക്കി എടുക്കുക. ഇതും ചൂടാറാൻ ആയിട്ട് മാറ്റിവയ്ക്കാം.

•മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് കുതിർത്തിവെച്ച ബദാമും, ചൂടാറിയ റാഗിയും, കുരു കളഞ്ഞ ഈന്തപ്പഴവും, കാരറ്റും, ചണവിത്തും ചേർത്ത് നന്നായി അരച്ചെടുക്കുക.

•ശേഷം പാലും കൂടെ ചേർത്ത് വീണ്ടും അടിച്ചെടുക്കുക ഇത് ഗ്ലാസ്സിലേക്ക് ഒഴിച്ചതിനു ശേഷം കുതിർന്നുവന്ന ചിയ സീഡ് കുറച്ച് എടുത്ത് ഇതിനകത്തേക്ക് ഇട്ട് കലക്കിയെടുക്കുക. ശേഷം മുകളിൽ കുറച്ചുകൂടെ നട്സ് വിതറി കൊടുത്തതിനു ശേഷം വിളമ്പാം.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video