Friday 05 February 2021 04:12 PM IST : By സ്വന്തം ലേഖകൻ

ഇനി വീട്ടിലുണ്ടാക്കാം തരിക്കോഴി, റെസിപ്പി വീഡിയോ!

thari

വളരെ ഈസിയും ജ്യൂസിയ‍ുമായ ഒരു ചിക്കൻ റെസിപ്പിയാണ് മലബാറുകാരുടെ തരിക്കോഴി. വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് പെട്ടന്നു ചെയ്തെടുക്കാൻ പറ്റുന്ന ഈ വിഭവം ചോറിനും ചപ്പാത്തിക്കും പത്തിരിക്കും നല്ല കോമ്പിനേഷൻ ആണ്. തയാറാക്കുന്ന വിധം വീഡിയോയിൽ.

ചേരുവകൾ

കോഴി – ഒരു കിലോ

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂണ്‍

ചെറിയുള്ളി ചതച്ചത് – 25 എണ്ണം

ഉപ്പ് – പാകത്തിന്

വറ്റൽമുളക് ചതച്ചത് – 15 എണ്ണം

കറിവേപ്പില

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി – 2 ടേബിൾസ്പൂൺ