Wednesday 03 January 2024 01:19 PM IST : By Prabha Kailas

വാഴപ്പൂവ് കൊണ്ടൊരു അടിപൊളി ഫ്രൈ, നാലുമണി പലഹാരമായും ചോറിനൊപ്പവും കഴിക്കാൻ സൂപ്പർ!

vazhapoo fry

വാഴപ്പൂവ് എല്ലാവരും കളയുന്ന ഒന്നാണ്. എന്നാൽ ഇന്ന് അതുകൊണ്ട് ഒരു അടിപൊളി ഫ്രൈ തയാറാക്കിയാലോ.

ചേരുവകൾ

1.വാഴപ്പൂവ് - 1 കപ്പ്‌

2.കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ

3.അരിപൊടി -1 ടേബിൾ സ്പൂൺ

4.മൈദ -1/2 ടേബിൾ സ്പൂൺ

5.മുളക് പൊടി -1/2 ടീസ്പൂൺ

6.മഞ്ഞൾ പൊടി -1/8 ടീസ്പൂൺ

7.ഉപ്പ് - ആവശ്യത്തിന്

8.എണ്ണ – വറുക്കുവാൻ ആവശ്യത്തിന്ത

യാറാക്കുന്ന വിധം

∙വാഴപ്പൂവ് ഉള്ളിലെ ഞരമ്പ് കളഞ്ഞു വൃത്തിയാക്കി എടുക്കുക.

∙ഒരു ബൗളിൽ പൊടികൾ എല്ലാം ഇട്ട ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കുറച്ചു കട്ടിയിൽ മിക്സ്‌ ചെയ്തെടുക്കുക.

∙അതിലേക്കു നേരാക്കി വച്ചിരിക്കുന്ന വാഴമാണി കൂടി ചേർത്ത് നന്നായി ഇളക്കുക.

∙എണ്ണ ചൂടാകുമ്പോൾ മിതമായ ചൂടിൽ വറുത്തെടുക്കാം.

∙ചായക്കൊപ്പമോ ചോറിനോപ്പമോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam