Wednesday 22 March 2023 02:09 PM IST : By സ്വന്തം ലേഖകൻ

സവാളയും തക്കാളിയും ഇല്ലാതെ കലക്കൻ കടലക്കറി, ഈസി റെസിപ്പി ഇതാ!

kadala

കടലക്കറി

1.കടല – 250 ഗ്രാം

2.നെയ്യ് – രണ്ടു വലിയ സ്പൂൺ

3.ജീരകം – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – കാൽ ചെറിയ സ്പൂൺ

4.പച്ചമുളക് – 4

ഇഞ്ചി – ഒരു ചെറിയ കഷണം

5.മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ

കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

ഛന മസാല – അര ചെറിയ സ്പൂൺ

6.മല്ലിയില, അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙കടല ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചു വയ്ക്കണം.

∙പാനിൽ നെയ്യ് ചൂടാക്കി ജീരകവും പെരുംജീരകവും മൂപ്പിക്കുക.

∙ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙അഞ്ചാമത്തെ ചേരുവയും ചേർത്ത് നന്നാൈയി വഴറ്റണം.

∙പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കടലും ചേർത്ത് ഇളക്കി യോജിപ്പിക്കാം.

∙മല്ലിയില വിതറി വാങ്ങാം.