കാപ്സിക്കം മസാല ഫ്രൈ
1.കാപ്സിക്കം – 100 ഗ്രാം
2.വെളുത്തുള്ളി – അഞ്ച് അല്ലി
പെരുംജീരകം – രണ്ടു നുള്ള്
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙കാപ്സിക്കം കഷണങ്ങളാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മിക്സിയിൽ അരയ്ക്കുക.
∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, അരപ്പു വഴറ്റണം. ഇതിലേക്ക് കാപ്സിക്കം ചേർത്തു വീണ്ടും വഴറ്റണം. അൽപം വെള്ളം ഒഴിച്ച് ഒന്നു കൂടി വഴറ്റി അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.