Friday 26 August 2022 12:34 PM IST : By സ്വന്തം ലേഖകൻ

ഊണിനു തയാറാക്കാം ചുട്ടവെളുത്തുള്ളി രസം, രുചിയൂറും റെസിപ്പി

rasam

ചുട്ടവെളുത്തുള്ളി രസം

1.വെളുത്തുള്ളി – 4–5 കുടം

2.മല്ലി – ഒരു വലിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

3.വെളിച്ചെണ്ണ – രമ്ടു വലിയ സ്പൂൺ

4.തക്കാളി – ഒന്ന്, ചെറുതായി അരിഞ്ഞത്

5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ

കായംപൊടി – അര ചെറിയ സ്പൂൺ

6.വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ വെള്ളത്തിൽ കുതിർത്ത്

7.വെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

8.‍മല്ലിയില – ഒരു പിടി

9.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

10.കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙വെളുത്തുള്ളി ചുട്ടെടുത്തു തൊലികളഞ്ഞു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ പൊടിച്ചു വയ്ക്കുക.

∙വെളിച്ചെണ്ണ ചൂടാക്കി പൊടിച്ചു വച്ചിരിക്കുന്നവ ചേർത്തു മൂപ്പിക്കുക.

∙ഇതിലേക്കു വെളുത്തുള്ളി ചേർത്തു വഴറ്റണം.

∙വഴന്നു വരുമ്പോൾ തക്കാളിയും ചേർത്തു വഴറ്റുക.

∙തക്കാളി നന്നായി വഴന്നു വരുമ്പോൾ പൊടികൾ ചേർത്തു മുപ്പിക്കണം.

∙ഇതിലേക്കു പുളിവെള്ളവും പാകത്തിനു വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കുക.

∙തിളച്ചു വരുമ്പോൾ മല്ലിയില ചേർത്തു വീണ്ടും തിളപ്പിക്കണം.

∙വെളിച്ചെണ്ണയിൽ പത്താമത്തെ ചേരുവ താളിച്ച് രസത്തിൽ ചേർത്തു വിളമ്പാം.