Tuesday 05 October 2021 03:40 PM IST : By സ്വന്തം ലേഖകൻ

ഒഴിച്ചു കൂട്ടാൻ തക്കാളിക്കറി, വെറൈറ്റി റെസിപ്പി!

thakkkksli9

തക്കാളിക്കറി

1.പച്ചത്തക്കാളി – നാല്, നീളത്തിൽ അരിഞ്ഞത്

സവാള – ഒന്ന്, തക്കാളിയുടെ അതേ വലുപ്പത്തിൽ അരിഞ്ഞത്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ചുവന്നുള്ളി – നാല്

വെളുത്തുള്ളി – മൂന്ന് അല്ലി

ജീരകം – കാൽ ചെറഇയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4.കടുക് – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

വറ്റൽമുളക് – രണ്ട്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു മൺചട്ടിയിലാക്കി, പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.

∙തക്കാളി വെന്തശേഷം ഇതിലേക്കു രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തിളക്കി നന്നായി ചൂടാകുമ്പോൾ വാങ്ങി വയ്ക്കുക.

∙വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തിളക്കണം.