ഹോട്ട് ചോക്ലേറ്റ് പുഡിങ്
1.വെണ്ണ - 250 ഗ്രാം
ഡാർക്ക് ചോക്ലേറ്റ് - 500ഗ്രാം
2.മുട്ട മഞ്ഞ - 10 മുട്ടയുടേത്
പഞ്ചസാര - 300 ഗ്രാം
3.മൈദ - 50 ഗ്രാം
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ വെണ്ണയും ചോക്ലേറ്റും യോജിപ്പിച്ചു തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് അലിയിക്കുക.
മുട്ടമഞ്ഞയിലേക്ക് പഞ്ചസാര ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കണം. പഞ്ചസാര മുഴുവൻ അലിയണം.
ഇതിലേക്ക് ഉരുക്കിവച്ചിരിക്കുന്ന വെണ്ണ–ചോക്ലേറ്റ് മിശ്രിതം മെല്ലേ ചേർത്തു യോജിപ്പിച്ചശേഷം മൈദയും മെല്ലേ ചേർത്തു യോജിപ്പിക്കണം.
പുഡിങ് മോൾഡിൽ ഒഴിച്ച് ക്ലിങ് ഫിലിം കൊണ്ടു മൂടി ഫോയിൽ കൊണ്ടു പൊതിഞ്ഞ് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് 45 മിനിറ്റ് ആവിയിൽ വേവിക്കുക. വെള്ളം അകത്തുവീഴാതെ ശ്രദ്ധിക്കണം.
ചൂടോടെ വിളമ്പുക.
കടപ്പാട്
അശോക് ഈപ്പൻ
എക്സിക്യൂട്ടീവ് ഷെഫ്