വെള്ളയപ്പം
1.പച്ചരി – അരക്കിലോ
2.യീസ്റ്റ് – ഒന്നര ചെറിയ സ്പൂൺ
3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
4.റവ – രണ്ടു വലിയ സ്പൂൺ
5.പഞ്ചസാര – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
പച്ചരി നല്ലതുപോലെ കുതിർക്കുക.
രണ്ടു വലിയ സ്പൂൺ ചൂടുവെള്ളത്തിൽ യീസ്റ്റ് ചേർത്തു കുതിർക്കുക.
കുതിർത്ത പച്ചരിയും തേങ്ങ ചുരണ്ടിയതും പാകത്തിനു വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക.
റവ പാകത്തിനു വെള്ളം ചേർത്തു കുറുക്കി ചൂടാറാൻ വയ്ക്കുക.
പിന്നീട് ഇതിലേക്ക് അരി അരച്ചതും യീസ്റ്റും പഞ്ചസാരയുെ ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു പൊങ്ങാൻ വയ്ക്കുക.
നന്നായി പൊങ്ങി വരുമ്പോൾ ചൂടായ അപ്പച്ചട്ടിയിലോ ദോശക്കല്ലിലോ ഒഴിച്ചു ചുട്ടെടുക്കുക.