Thursday 28 December 2023 03:20 PM IST : By സ്വന്തം ലേഖകൻ

സ്കാൻ ചെയ്ത് പണമയക്കുമ്പോൾ പണി കിട്ടാറുണ്ടോ? കാശ് സേഫാക്കാം, ഇനി ലൈറ്റായി പേ ചെയ്യാം

upi

ലൈറ്റായി പേ ചെയ്യാം

കയ്യിൽ ഒരു പൈസയുമില്ലാതെ കടയിൽ ചെന്നു സാധനം വാങ്ങി യുപിഐ ആപ്പ് വഴി പേയ്മെന്റ് നല്‍കുമ്പോഴാകും ബാങ്ക് സെര്‍വര്‍ ഡൗണ്‍ ആണെന്ന് അറിയുക. ഇനി ഈ അ വസ്ഥ നേരിടേണ്ടി വരാതിരിക്കാനുള്ള ലൈറ്റായ മാർഗമാണു യുപിഐ ലൈറ്റ്. ഫോണ്‍ പേ പോലെയുള്ള ആപ്ലിക്കേഷനുകളില്‍ ഹോം സ്ക്രീനിലും മറ്റുള്ളവയുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ടച്ച് ചെയ്താലും ഓപ്പണായി വരുന്ന പേജിൽ യുപിഐ ലൈറ്റ് ആക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. അതു സെലക്ട് ചെയ്താല്‍ വാലറ്റിലേക്ക് എന്നതുപോലെ തുക ആഡ് (Add) ചെയ്യാം. പരമാവധി രണ്ടായിരം രൂപയാണ് ഇതിൽ ആഡ് ചെയ്യാനാകുക.

ഇനി ഷോപ്പിങ്ങിനു ശേഷം കടകളിലെ യുപിഐ കോഡ് സ്കാന്‍ ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുന്ന ഭാഗത്തു യുപിഐ ലൈറ്റ് തിരഞ്ഞെടുത്തു പേയ്മെന്റ് നടത്താം. ഇവിടെ പിന്‍ നമ്പർ രേഖപ്പെടുത്തേണ്ട ആവശ്യവുമില്ല. ഇത്തരത്തില്‍ 500 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. ദിവസം പരമാവധി 4000 രൂപ വരെയും.

വിവരങ്ങൾക്ക് കടപ്പാട്:

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ