Monday 15 April 2024 03:32 PM IST : By സ്വന്തം ലേഖകൻ

അച്ഛന്‍ പറഞ്ഞു വേറെ വല്ല ജോലിയും നോക്കിക്കൂടേ... ഒടുവില്‍ അച്ഛന്‍ ആഗ്രഹിച്ചത് നേടി: കരയിപ്പിച്ച് സൈജു കുറുപ്പ്

1BEST-COMEDIAN

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നു കൊണ്ടു മാത്രമല്ല, ഹൃദയംതൊടുന്ന വാക്കുകളും നിമിഷങ്ങളും കൊണ്ടുകൂടി സമ്പന്നമാണ് വനിത ഫിലിം അവാർഡ്സിന്റെ പ്രൗഢഗംഭീരമായ വേദികൾ. ക്യാമറയ്ക്കു മുന്നില്‍ വേണ്ടുന്ന ചമയങ്ങൾ അഴിച്ചുവച്ച് താരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയം കൊണ്ട് സംവദിക്കുന്ന വേദി കൂടിയാണ് വനിത ഫിലി അവാർഡ്സിന്റെ വേദി. 2020ലെ വനിത ഫിലിം അവാർഡ്സ് വേദിയിൽ ഹാസ്യ താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ സൈജു കുറുപ്പ് പ്രേക്ഷകരെ ശരിക്കും കരയിച്ചു.  

പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സൈജുകുറുപ്പ് പറഞ്ഞതു മുഴുവന്‍ അച്ഛനെ കുറിച്ചായിരുന്നു. സുരാജിനെ പോലെ കോമഡി ചെയ്യാനായിരുന്നു അച്ഛന്‍ ഉപദേശിച്ചത്. പക്ഷേ തന്റെ കോമഡി മാത്രം വര്‍ക് ഔട്ടായില്ല. ഒടുവില്‍ മികച്ച കൊമേഡിയനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അച്ഛന്‍ ആ സന്തോഷം കാണാന്‍ കൂടെയില്ല. സൈജു പുരസ്‌കാരം ആകാശത്തേക്കുയര്‍ത്തി അച്ഛനു വേണ്ടി അവാര്‍ഡ് ഡെഡിക്കേറ്റ് ചെയ്തപ്പോള്‍ ഏവരുടേയും മിഴികള്‍ ഈറനണിയുന്നുണ്ടായിരുന്നു.

വിഡിയോ