Tuesday 19 April 2022 03:32 PM IST : By സ്വന്തം ലേഖകൻ

മനസിൽ കണ്ടത് മരത്തിൽ...: കോവിഡ് കാല ജീവിതങ്ങളെ ശിൽപങ്ങളാക്കി ഹെൽന

Helna

മരത്തിൽ ശില്പങ്ങൾ തീർക്കുന്ന സ്ത്രീകൾ പൊതുവേ കുറവായിരിക്കുമ്പോൾ പ്ലൈ വുഡിൽ 35 അടി നീളം ഉള്ള ശില്പങ്ങൾ തീർത്തു വിസ്മയിപ്പിക്കുകയാണ് ഹെൽന മെറിൻ ജോർജ്. കോവിഡ് കാലത്തെ സ്ത്രീ ജീവിത രംഗങ്ങളെ ആണ് ഹെൽന പുനരാവിഷ്കരിച്ചിരിക്കുന്നത്.

helna-1

ഓരോ പ്ലൈവുഡ് ശില്പവും മനുഷ്യനോളം തന്നെ വലുപ്പം ഉള്ളവയാണ്. ഇത് കണ്ണാടിയിൽ ഒട്ടിച്ചാണ് ഹെൽന ശിൽപം പൂർത്തീകരിച്ചിരിക്കുന്നത്. പ്രമുഖ ഓട്ടോമൊട്ടീവ് കമ്പനിയുടെ ഫെല്ലോഷിപ്പ് ലഭിച്ചതാണ് വിസ്മയ ശിൽപം തീർക്കാൻ ഹെൽനയ്ക്ക് പ്രേരണ ആയത്.

helna-2

ആലപ്പുഴ നടന്ന ലോകമേ തറവാട് കലാ പ്രദർശനത്തിലും ചങ്ങാനാശ്ശേരിക്കാരി ആയ ഹെൽനയുടെ ശില്പങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവേലിക്കര രാജാ രവിവർമ്മ കോളേജിൽ നിന്നും ശില്പകലയിൽ ഒന്നാം റാങ്കോടെ പാസായ ഹെൽന ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി ശില്പകലയിൽ തന്റേതായ ഇടം കണ്ടെടുക്കുകയാണ്. ഹെൽന.

helna-5