Saturday 12 September 2020 10:44 AM IST : By സ്വന്തം ലേഖകൻ

പ്രിയനേ നിന്നെ ആദ്യം കണ്ട ദിവസത്തിന്റെ ഓർമ്മയ്ക്ക്...! ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നമിത

namitha

തെന്നിന്ത്യയുടെ പ്രിയതാരമാണ് നമിത. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ നായിക നിരയിൽ തിളങ്ങിയ താരം 2017 നവംബറിലാണ് സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.

ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ടവനെ ആദ്യം കണ്ടതിന്റെ 4–ാം വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറൽ.

ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയെ ആദ്യം കണ്ടുമുട്ടിയ ദിവസത്തിന്റെ സന്തോഷം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാകും. ഈ സമയങ്ങള്‍ ഒരു പുഴയിലെ വെള്ളം പോലെ ഒഴുകി കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തേക്ക് കൂടി ഒഴുകുകയാണ്. ചിയേഴ്സ് എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.