Saturday 09 March 2024 11:37 AM IST : By സ്വന്തം ലേഖകൻ

പിണക്കത്തിലാണെന്നും വിവാഹമോചിതരായേക്കുമെന്നും അഭ്യൂഹം: വ്യാജവാർത്തകൾക്ക് കൃത്യം മറുപടിയുമായി നയൻതാര

nayanthara

തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും പിണക്കത്തിലാണെന്നും വിവാഹമോചിതരായേക്കുമെന്നും കഴിഞ്ഞ ദിവസം ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതൊക്കെ കാറ്റിൽ പറത്തി, കുടുംബചിത്രം പങ്കുവച്ച് വ്യാജവാർത്തകൾക്ക് മറുപടി നൽകിയിരിക്കുകയാണ് നയൻതാര.

ഇന്‍സ്റ്റഗ്രാമിലാണ് വിഘ്നേശിനും മക്കളായ ഉയിരിനും ഉലഗത്തിനുമൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. മക്കളിലൊരാളെ നയന്‍താര എടുത്തിരിക്കുന്നതും മറ്റെയാളെ വിഘ്നേഷ് മടിയിലിരുത്തിയിരിക്കുന്നതുമായ ചിത്രത്തിനൊപ്പം ‘എന്റെ ബോയ്സിനൊപ്പം ഒരുപാടു കാലത്തിനു ശേഷം ഒരു യാത്ര’ എന്നാണ് താരം കുറിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് വിഘ്നേശിനെ നയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞതോടെ താരം വീണ്ടും വിഘ്നേശിനെ ഫോളോ ചെയ്യാനും തുടങ്ങി. ‘ഉം.... ഐം ലോസ്റ്റ്’ എന്നൊരു കുറിപ്പും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ ആരാധകര്‍ ആശയക്കുഴപ്പത്തിലായി.

2022 ജൂണില്‍ മഹാബലിപുരത്ത് വച്ചായിരുന്നു നയന്‍താരയുടെയും വിഘ്നേഷിന്റെയും വിവാഹം.