Thursday 21 November 2019 03:35 PM IST : By സ്വന്തം ലേഖകൻ

ഞെട്ടിക്കാൻ ‘നിശബ്ദം’! മാധവനും അനുഷ്കയ്ക്കും ഒപ്പം മൈക്കൽ മാഡ്സണും: ഒരുങ്ങുന്നത് വൻ ചിത്രം

nishabdam-new

തെന്നിന്ത്യൻ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ‘നിശ്ശബ്ദം’. ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ഹോളിവുഡ് താരമായ മൈക്കൽ മാഡ്സണിന്റെ സാന്നിധ്യമാണ്. കിൽ ബിൽ, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മൈക്കൽ. പൊലീസ് ഓഫീസറായ റിച്ചാർഡ് ഡിക്കൻസ് എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്.
അന്ധനായ
ആന്റണി എന്ന ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറായാണ് സംവിധായകൻ ഹേമന്ദ് മധുക്കർ ചിത്രം ഒരുക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്കയുടെ എത്തുക. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം ഹിറ്റാണ്.
ഗോപി മോഹന്‍, കൊന വെങ്കട് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം തിയറ്ററുകളിലെത്തും.