Tuesday 30 April 2024 10:24 AM IST : By സ്വന്തം ലേഖകൻ

രാമനായി രൺബീർ, സീതയായി സായ് പല്ലവി: ‘രാമായണം’ ചിത്രീകരണം ആരംഭിച്ചു

ramayanam

700 കോടി ബജറ്റിൽ നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘രാമായണം’ ചിത്രീകരണം ആരംഭിച്ചു. രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും അഭിനയിക്കുന്ന ചിത്രത്തിന്റെ ചില ലൊക്കേഷൻ സ്റ്റില്ലുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും കന്നഡ സൂപ്പർതാരം യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിൽ അണിനിരക്കുന്നു. സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ്, ബോബി ഡിയോൾ എന്നിവരാണ് താരനിരയില്‍ പ്രമുഖർ.

മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. 2025 ദീപാവലി റിലീസിനായി ആദ്യ ഭാഗം തിയറ്ററുകളിലെത്തും.