കേരളത്തിലെ മൾട്ടിപ്ലെക്സുകളെ വിമർശിച്ച് റസൂൽ പൂക്കുട്ടി. പല വന്‍കിട മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലും നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്നാണ് സൗണ്ട് ഡിസൈനറായ അദ്ദേഹം പറയുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത്, തീയേറ്ററുകളിലെത്തിയ ‘പ്രാണ’ യുടെ സൗണ്ട് ഡിസൈനർ റസൂല്‍ പൂക്കുട്ടിയാണ്. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് പ്രയോഗിച്ച ചിത്രമെന്ന വിശേഷണവുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ കേരളത്തിലെ പല വന്‍നിര മള്‍ട്ടിപ്ലെക്സുകളിലും ‘പ്രാണ’യുടെ കാഴ്ച തന്നെ നിരാശപ്പെടുത്തിയെന്ന് റസൂല്‍ പൂക്കുട്ടി പറയുന്നു. മതിയായ സാങ്കേതികതയില്ലാത്ത ഇവിടങ്ങൾ പ്രേക്ഷകരെ നിരാശരാക്കുന്നതായാണ് അദ്ദേഹം പറയുന്നത്.
സിനിമയുടെ പരസ്യപ്രചരണവുമായി ബന്ധപ്പെട്ട വിഡിയോയിലാണ് അദ്ദേഹം കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.