Tuesday 30 April 2024 11:11 AM IST : By സ്വന്തം ലേഖകൻ

‘എന്റെ കുഞ്ഞ് ഇതിഹാസത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’: റിച്ചയുടെ നിറവയറിൽ ചുംബിച്ച് രേഖ

rekha

അമ്മയാകാനൊരുങ്ങുന്ന ബോളിവുഡ് താരം റിച്ച ഛദ്ദയും നിറവയറിൽ വാൽസല്യത്തോടെ ചുംബിക്കുന്ന ബോളിവുഡ് താരറാണി രേഖയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ സീരീസായ ഹീരമാണ്ടി: ദി ഡയമണ്ട് ബസാറിന്റെ പ്രീമിയറിനെത്തിയതാണ് ഇരുവരും.

‘എത്ര മനോഹരമായ വിഡിയോ ആണത്. അവര്‍ എന്നെ ആലിംഗനം ചെയ്തു. അപ്പോഴാണ് എന്റെ നിറവയര്‍ ശ്രദ്ധിക്കുന്നത്. ഞാന്‍ എന്റെ ഏഴാം മാസത്തിലാണ്. ഇതെന്തൊരു അനുഗ്രഹമാണ് എന്ന് പറഞ്ഞുകൊണ്ടാണ് എന്നോട് അനുവാദം ചോദിക്കുന്നത്. ഞാന്‍ അമ്പരന്നു പോയി. എന്റെ കുഞ്ഞ് ഒരു ഇതിഹാസത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അവര്‍ വളരെ കനിവുള്ളവരും വളരെ മനോഹരമായി പെരുമാറുന്നവരുമാണ്’- ഒരു മാധ്യമത്തിനോട് റിച്ച പറഞ്ഞതിങ്ങനെ.