തെലുങ്ക് സിനിമാലോകം ഒരു ബ്രഹ്മാണ്ഡ വിവാഹത്തിനായി ഒരുങ്ങുകയാണ്. സൂപ്പർതാരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയുമാണ് ആ വമ്പൻ വിവാഹം. ഈയൊരു ദിവസത്തിന് വേണ്ടിയാണ് ഇരുവരുടെയും ആരാധകർ കാത്തിരിക്കുന്നതും. അതിനിടെ താരത്തിന്റെ അതീവ ഗ്ളാമർ ലുക്കിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
സ്വർണ്ണ നിറത്തിലുള്ള ട്രഡീഷണൽ ലെഹങ്ക ധരിച്ച് ഗ്ലാമർ ലുക്കിലുള്ള ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. സാമന്തയുടെ അടുത്ത സുഹൃത്തായായ പ്രമുഖ ഫാഷൻ ഡിസൈനർ ക്രേഷ ബജാജിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചത്. തന്റെ വിവാഹത്തിൽ നൂറു ശതമാനം ആത്മവിശ്വാസം അർപ്പിച്ചിരിക്കുന്ന ഒരേയൊരാൾ ക്രേഷയാണെന്നാണ് സാമന്ത പറഞ്ഞിരിക്കുന്നത്.
ഒക്ടോബര്‍ ആറു മുതൽ ഒമ്പതു വരെ നീണ്ടുനിൽക്കുന്ന ചടങ്ങുകളിലൂടെയാണ് സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം നടക്കുക. ക്രിസ്ത്യൻ രീതിയിലും ഹൈന്ദവ രീതിയിലുമാണ് വിവാഹം നടക്കുക. പിന്നീട് സിനിമാലോകത്തുള്ളവർക്കായി വെഡ്ഡിങ് റിസപ്ഷനും നടക്കും. ഹൈദരാബാദില്‍ വച്ചായിരുന്നു ആര്‍ഭാടമായി വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ നടന്നത്. വിവാഹ ശേഷവും സാമന്ത അഭിനയരംഗത്ത് തുടരുമെന്ന് നാഗചൈതന്യ വ്യക്തമാക്കിയിരുന്നു.