Wednesday 24 April 2024 12:15 PM IST : By സ്വന്തം ലേഖകൻ

വിക്രത്തിനൊപ്പം സിദ്ദിഖ്, ആവേശമായി ‘വീര ധീര ശൂരൻ’ അപ്ഡേറ്റ്

siddique

വിക്രം നായകനാകുന്ന ‘വീര ധീര ശൂരൻ’ ന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത് ഇതിനകം വൻഹിറ്റാണ്. ഇപ്പോഴിതാ, ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിലെത്തുന്നത് മലയാളത്തിന്റെ പ്രിയനടൻ സിദ്ദിഖ് ആണെന്ന പ്രഖ്യാപനമാണ് പ്രേക്ഷകരിൽ ആവേശം സൃഷ്ടിക്കുന്നത്.

എസ്.യു.അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വീര ധീര ശൂരൻ’. സിദ്ദിഖിനെ ചിത്രത്തിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്റര്‍ സഹിതമാണ് നിര്‍മ്മാതാക്കളായ എച്ച് ആര്‍ പിക്ചേഴ്സ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.