വിജയ്ക്ക് പിന്നാലെ മഹേഷ് ബാബുവിന്റെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹാസനും. വീട്ടുമുറ്റത്ത് ചെടി നടുന്ന ചിത്രം ശ്രുതി ട്വീറ്റ് ചെയ്തു. റാണാ ദഗ്ഗുബാട്ടിയേയും ഋത്വിക് റോഷനെയും തമന്നയേയും താരം ചലഞ്ച് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചെന്നൈയിലെ വീട്ടുമുറ്റത്ത് മരം നടുന്ന ചിത്രം വിജയ് പങ്കു വച്ചിരുന്നു.
തമിഴ്– തെലുങ്ക് സിനിമാലോകത്തെ നിരവധി താരങ്ങൾ ഈ ചലഞ്ചിന്റെ ഭാഗമായിരുന്നു. ആഗസ്ത് 9ന് തന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചലഞ്ചിന്റെ ഭാഗമായി ഹൈദരാബാദിലെ വീട്ടിൽ മഹേഷ് ബാബു മരം നട്ടത്.