തമിഴകത്തിന്റെ ദളപതി വിജയ് സിനിമയിലെത്തിയിട്ട് 30 വർഷം തികയുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി, തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ പലവിധ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.
ഇപ്പോഴിതാ, 30 നവജാത ശിശുക്കൾക്ക് സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചിരിക്കുകയാണ് വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കൾ ഇയക്കം.
അഡയാർ സർക്കാർ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ചടങ്ങ്. നേരത്തേ ക്രോംപേട്ട് സർക്കാർ ആശുപത്രിയിലും 20 നവജാത ശിശുക്കൾക്ക് വിജയ് ആരാധകർ സ്വർണമോതിരം നൽകിയിരുന്നു.
വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.