Thursday 14 December 2023 03:46 PM IST : By സ്വന്തം ലേഖകൻ

വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി മേഘ്‌ന, റീൽസ് വിഡിയോ പങ്കുവച്ച് താരം

megna

വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയുള്ള തന്റെ റീൽസ് വിഡിയോ പങ്കുവച്ച് നടി മേഘ്‌ന വിന്‍സന്‍റ്. തന്റെ പുതിയ സീരിയല്‍ ‘ഹൃദയ’ത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ. ‘ഉറുമി’യിലെ ‘ചിമ്മി ചിമ്മി മിന്നിത്തിളങ്ങണ...’ എന്നാരംഭിക്കുന്ന ഗാനത്തിനൊപ്പമാണ് റീൽ.

ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്‌ന താരമായത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.