മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മധുരരാജയിലെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണ ദൃശ്യങ്ങള്‍ പങ്കുവച്ച് നടി അന്ന രാജൻ. ഫൈറ്റ് രംഗത്ത് ഒരു വേട്ടനായ അന്നയുടെ തലയ്ക്ക് മുകളിലൂടെ ചാടുന്നതാണ് ദൃശ്യങ്ങളിൽ. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. സംവിധായകൻ വൈശാഖ്, പീറ്റർ ഹെയ്ൻ, സാജൻ എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം വിഡിയോ പങ്കുവച്ചത്.
പീറ്റർ ഹെയ്ൻ ആണ് മധുരരാജയുടെ സംഘടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. അന്ന ഭയന്ന് ഓടുമ്പോൾ തലയ്ക്കു മുകളിലൂടെ കുരച്ചു ചാടുന്ന വേട്ടനായയും താഴെ വീഴുന്ന നടിയെയും വിഡിയോയിൽ കാണാം. അന്നയെടുത്ത റിസ്ക്കിനു ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഡിയോ കാണാം;