Thursday 04 April 2024 09:49 AM IST : By സ്വന്തം ലേഖകൻ

‘രാജൂ, നിന്നെക്കുറിച്ച് എന്താണ് എഴുതേണ്ടതെന്ന് എനിക്കറിയില്ല’: ആടുജീവിതം ടീമിന് അഭിനന്ദനങ്ങളുമായി ഇന്ദ്രജിത്ത്

indrajith

‘ആടുജീവിതം’ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയപ്രകടനത്തെ പ്രശംസിച്ച് സഹോദരനും നടനുമായ ഇന്ദ്രജിത്ത്.

‘സ്നേഹത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും അധ്വാനം! എഴുതപ്പെട്ടൊരു ക്ലാസിക്ക് സ്ക്രീനില്‍ അവതരിപ്പിക്കുക അത്ര എളുപ്പമല്ല, ബ്ലെസീ, പുസ്തകത്തോടും സിനിമയോടുമുള്ള നിങ്ങളുടെ പാഷന്‍ കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. ബെന്യാമിൻ, നിങ്ങളില്ലായിരുന്നുവെങ്കില്‍ നജീബിന്റെ കഥ ലോകം അറിയില്ലായിരുന്നു. രാജൂ, നിന്നെ കുറിച്ച് എന്താണ് എഴുതേണ്ടതെന്ന് എനിക്കറിയില്ല. എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നൊരു നടന്‍ നിന്റെ ഉള്ളില്‍ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ഇങ്ങനെയൊരു അവസരം എപ്പോഴും നിന്നെ തേടിവരില്ല. കിട്ടിയ അവസരം നീ സ്വീകരിച്ചു. സ്ക്രീനില്‍ പൃഥ്വിരാജ് എന്ന വ്യക്തിയെ കണ്ടെത്തുക പ്രയാസമായിരുന്നു. നീയെന്ന നടനാണ് അവിടെ കണ്ടത്. നജീബായുള്ള അഭിനയം ഇഷ്ടമായി’.– ഇന്ദ്രജിത്ത് കുറിച്ചു.