പിറന്നാൾ ആശംസകൾ നേർന്നവർക്കു നന്ദി പറഞ്ഞ്, കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടനും സംവിധായകനുമാ കലാഭവൻ ഷാജോൺ.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചു. ‘ജന്മദിന ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. എല്ലാവരോടും സ്നേഹം’ എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്.
മുന്‍ മിസ് തൃശൂരാണ് ഷാജോണിന്റെ ഭാര്യ ഡിനി. 2004 ല്‍ ആയിരുന്നു ഷാജോണിന്റെയും ഡിനി ജോണിന്റെയും വിവാഹം. ഹന്ന, യോഹന് എന്നിങ്ങനെയാണ് മക്കളുടെ പേര്.