ഹ്രസ്വസന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഭാര്യ സുൽഫത്തും സുഹൃത്ത് രാജ ശേഖരനും അദ്ദേഹത്തോടൊപ്പമുണ്ട്. താരത്തിന്റെ എയർപോർട്ടില്‍ നിന്നുള്ള വിഡിയോ ഇതിനോടകം വൈറലാണ്.
ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇപ്പോൾ റിലീസിനൊരുങ്ങുന്നത്. ബി.ഉണ്ണികൃഷ്ണൻ ആണ് സംവിധാനം. ആറാട്ടിന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്.
കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അടുത്തിടെ അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി.