Friday 15 March 2024 09:16 AM IST : By സ്വന്തം ലേഖകൻ

അമ്പിളിയുടെ കാതിൽ കിന്നാരം പറഞ്ഞ് ആരോമൽ, ‘മന്ദാകിനി’ 5 സംവിധായകർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം

mandakini

പ്രശസ്ത സംവിധായകനും നടനുമായ അൽത്താഫ് സലിം നായകനാകുന്ന ‘മന്ദാകിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനാർക്കലി മരിക്കാർ നായികയാകുന്നു.

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. ചിത്രത്തിന്റെ ഛായാഗ്രാഹകനും ഷിജു എം ബാസ്കർ ആണ്.

അൽത്താഫ് സലിമിനൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു വലിയ പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം കോമഡി എന്റർടെയ്നറാണ്. ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്.

‌ഗണപതി, ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ബിനു നായർ, ചിത്രസംയോജനം: ഷെറിൽ.