ഇത്തവണ പുതുവര്‍ഷത്തില്‍ കോളിവുഡില്‍ നിന്നും ഒരു സൂപ്പര്മണിരത്നം ചിത്രമെത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മക്കൾ സെൽവം വിജയ് സേതുപതി, തമിഴ് താരങ്ങളായ അരവിന്ദ് സ്വാമി, ചിമ്പു എന്നിവർ ഒന്നിക്കുമ്പോള്‍ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലും പ്രധാന കഥാപാത്രമാകുന്നു. മാസ്റ്റർ ഡയറക്ടർ മണിരത്നത്തിന്റെ ഈ ചിത്രത്തിൽ വിജയ് സേതുപതി പോലീസ് വേഷത്തിൽ എത്തുമ്പോള്‍ അരവിന്ദ് സ്വാമിയും ഫഹദും ചിമ്പുവും ഗുണ്ടാ സഹോദരങ്ങളുടെ വേഷത്തിലാകും അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.
പ്രകാശ് രാജ്, ജയസുധ എന്നിവർ ഇവരുടെ മാതാപിതാക്കൾ ആയി അഭിനയിക്കുന്നു. ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയവർ ആണ് മറ്റു താരങ്ങൾ. ഈ ചിത്രത്തിന് ഇനിയും ഉണ്ട് പ്രത്യേകതകൾ. മണിരത്നം ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ എ ആർ റഹ്മാൻ സംഗീതവും സന്തോഷ് ശിവൻ ഛായാഗ്രാഹകണവുമാണ് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രസംയോജനം ശ്രീകർ പ്രസാദ്. പേരിടാത്ത ഈ മണിരത്നം സിനിമ ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും.
അതേ സമയം, ഫഹദ് തമിഴിൽ അരങ്ങേറ്റം കുറിച്ച് ശിവ കാർത്തികേയൻ നായകനായ വേലയ്ക്കാരൻ എന്ന ചിത്രം മികച്ച പ്രതികരണവുമായി തമിഴ് നാട്ടിൽ വിജയകരമായി പ്രദർശനം തുടരുന്നു. വിജയ് സേതുപതിയും ഫഹദും കൂടി അഭിനയിക്കുന്ന സൂപ്പര്‍ ഡീലക്സ് എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്.
'ആരണ്യ കാണ്ഡം' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജ ആണ് സംവിധാനം. ചിത്രത്തിൽ ഒരു ഭിന്നലിംഗക്കാരനായാണ് വിജയ് സേതുപതി എത്തുന്നത്. രമ്യ കൃഷ്ണൻ, മിസ്കിൻ എന്നിവരാണ് മറ്റുതാരങ്ങൾ.