മോഹന്‍ലാല്‍ ആരാധകരുടെ ചുണ്ടില്‍ ഇപ്പോള്‍ ഒരേ ഒരു പാട്ടാണ് ഉള്ളത്. നെഞ്ചിനകത്ത് ലാലേട്ടന്.... എന്ന ക്വീന്‍ സിനിമയിലെ ഫാന്‍ സോങ്. ചിത്രത്തില്‍ ചെറിയ ഒരു വിഷയവുമായി ബന്ധപ്പെട്ടുള്ള ഗാനമാണെങ്കിലും സിനിമയെക്കാളേറെ പേര്‍ക്ക് ഇന്നാ ഗാനം സുപരിചിതമാണ് എന്നതാണ് സത്യം. അത്രമേല്‍ സൂപ്പര്‍ഹിറ്റ് ആണ് ആ ഗാനം. പലരും അത് സോഷ്യല്‍മീഡിയയില്‍ ഏറ്റുപാടി കയ്യടിയും നേടി. ഇപ്പോഴിതാ ഒരു ഫാന്‍ പാടിയ ലാലേട്ടന് സോങ് ആണ് വാറലാകുന്നത്.
ഫാന്‍ എന്നുവച്ചാല്‍ പല്ലൊക്കെ പോയി വാര്‍ദ്ധക്യത്തിലെത്തിയിട്ടും താര ആരാധകന മാറിയിട്ടില്ലാത്ത ഒരു ക്യൂട്ട് അമ്മുമ്മയുടേത്. ഇപ്പോള്‍ ഈ ഗാനം കണ്ട് ലാലേട്ടന് അറിയുമോ ഈ കട്ട ഫാനിനെ എന്നു ചോദിക്കുകയാണ് സോഷ്യല്‍മീഡിയ.