വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിക്ക് 21-ാം ജന്മദിനാശംസകള് നേര്‍ന്ന് നടി പ്രിയ പ്രകാശ് വാരിയര്‍. നകുലിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറല്‍ ആണ്.
പ്രിയപ്പെട്ട നകുല്‍. എല്ലായിപ്പോഴും എന്നോടൊപ്പം നിന്നതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. നീ എന്നത്തെക്കാളും കരുത്തനായി തിരിച്ചു വരും. ആ സമയം അടുത്തിരിക്കുന്നു. ഭാവിയില്‍ നിന്റെ ഏറ്റവും നല്ല ദിവസങ്ങളായിരിക്കും. ആ വളര്‍ച്ച കാണാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീ എന്നും എന്റെ പ്രാര്‍ത്ഥനകളിലുണ്ട്.... പ്രിയ കുറിച്ചു.
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പി പതിനെട്ടാം പടി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.