പ്രണയ കഥകളുടെയും ഗോസിപ്പുകളുടെയും പറുദീസയാണ് ബോളിവുഡ്. അതുകൊണ്ട് തന്നെ ഇത്തരം വിവാദങ്ങളൊന്നും ബി–ഠൗണിനെ അധികം ബാധിക്കാറില്ല. യുവതാരം സിദ്ധാർത്ഥ് മൽഹോത്രയും നടി കെയ്റ അദ്വാനിയുമായി പ്രണയത്തിലാണെന്നാണ് ബോളിവുഡിൽ നിന്ന് കേട്ട പുതിയ വാര്‍ത്ത. എന്നാൽ ഇത് നിഷേധിച്ച് സിദ്ദാർത്ഥ് തന്നെ രംഗത്തെത്തിയിരിക്കുന്നു. ‘‘എനിക്ക് ഇപ്പോൾ സിനിമകളുടെ തിരക്കാണ്. മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയമില്ല. നിങ്ങൾ വായിക്കുന്നതും കേൾക്കുന്നതും എല്ലായ്പ്പോഴും ശരിയാവണമെന്നില്ല. ചെയ്യുന്ന ജോലിയോട് മാത്രമാണ് ഇപ്പോൾ പ്രണയം.’’ താരം പറയുന്നു.
നടി പരിണിതി ചോപ്രയുമൊത്തുള്ള പ്രണയചിത്രവും, മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ വിക്രം ഭദ്രായുടെ ജീവചരിത്രം പറയുന്ന സിനിമയുമാണ് സിദ്ദാർത്ഥിന്റെ പുതിയ പ്രൊജക്ടുകൾ.