പുതിയ തമിഴ് ചിത്രമായ സ്കെച്ചിന്റെ പ്രമോഷന്റെ ഭാഗമായി വിക്രമിനൊപ്പം കൊച്ചിയിലെത്തിയ നടി തമന്നയ്ക്ക് ആരാധകരുടെ മോശം പെരുമാറ്റം. വേദിയിലെത്തിയപ്പോള്‍ മുതല്‍ ഓരോന്നും വിളിച്ചുപറഞ്ഞ് ആരാധകര്‍ താരങ്ങള്‍ക്കൊപ്പം കൂടി. സിനിമയുടെ പ്രമോഷന് പരിപാടി കഴിഞ്ഞ് ലിഫ്റ്റിലേക്ക് കയറാന്‍ സാധിക്കാതെ ആരാധകര്‍ താരത്തെ വളയുകയായിരുന്നു. മാത്രമല്ല മോശം കമന്റുകളും വിളിച്ചു പറയുകയും ചെയ്തു. തുടര്‍ന്നായിരുന്നു താരം പൊട്ടിത്തെറിച്ചത്.
വിക്രമിനെയും തമന്നയെയും കാണാനായി നേരത്തെ തന്നെ മാളില്‍ വലിയൊരു ജനക്കൂട്ടം തന്നെ എത്തിയിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ നന്നേ കഷ്ടപ്പെടുകയും ചെയ്തു. ആരാധകരുടെ നടുവില്‍ നിന്നിരുന്ന തമന്നയെ നോക്കി ചിലര്‍ മോശം കമന്റുകള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധക കൂട്ടം തമന്നയെ വിട്ടില്ല. മോശമായി പെരുമാറാതെ പോകാമായിരുന്ന സാഹചര്യമായിരുന്നില്ല എന്നാണ് കാണികളില്‍ പലരും പറഞ്ഞത്.