Thursday 12 August 2021 02:31 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ഇൻബോക്സിൽ എത്തുന്ന ഒരുപാട് ചോദ്യങ്ങൾക്ക് മറുപടിയാവാനുള്ള ഒരു ശ്രമം’: പുതിയ സംരംഭവുമായി അശ്വതി

aswathy

സ്വന്തം യൂ ട്യൂബ് ചാനലുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

‘Like, Share and Subscribe എന്ന ഇന്റർനെറ്റ് മുദ്രാവാക്യം ഒന്നും ഇല്ലാതെ ഒരു യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്യുകയാണ്.

എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക എന്നതിലുപരി, എന്റെ ഇൻബോക്സിൽ എത്തുന്ന ഒരുപാട് ചോദ്യങ്ങൾക്ക് മറുപടിയാവാനുള്ള ഒരു ശ്രമമാണ് Life Unedited ! എന്റെ ജീവിതത്തിലെ, നിങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്ന ചില കാര്യങ്ങൾ unedited ആയി തന്നെ പങ്കു വയ്ക്കാൻ ഒരിടം. പിന്നെ ഇവിടെ ലൈഫ് എന്ന് പറയുമ്പോൾ എന്റെ മാത്രമല്ല നിങ്ങളുടേത് കൂടി എന്ന് മാത്രം ഇപ്പോൾ പറഞ്ഞു നിർത്തുന്നു...ബാക്കി വഴിയേ... ’ ചാനലിന്റെ വിവരം പങ്കുവച്ച് അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം.