Tuesday 30 April 2024 11:24 AM IST : By സ്വന്തം ലേഖകൻ

നൃത്തത്തിന്റെ ശിവതാണ്ഡവ ഭാവവുമായി ശോഭന, ചിത്രങ്ങളും വിഡിയോയും വൈറൽ

shobana

തെന്നിന്ത്യയുടെ പ്രിയനടിയും നർത്തകിയുമായ ശോഭനയുടെ പുതിയ നൃത്ത പ്രകടനത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറൽ.

കഴുത്തില്‍ തലയോട്ടിമാലയും തലയില്‍ ചന്ദ്രക്കലയും മുഖമാകെ ഭസ്മവും പൂശിയായിരുന്നു ശോഭനയുടെ നൃത്തം. ആ പ്രകടനം കാണാൻ ടി രേവതി, ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് ഉൾപ്പടെയുള്ള വലിയ സദസ്സ് എത്തിയിരുന്നു. കഴിഞ്ഞ ദിവസം നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലായിരുന്നു താരത്തിന്റെ പ്രകടനം.

അതേസമയം, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമാണ് ശോഭന ഇപ്പോൾ അഭിനയിക്കുന്നത്. നാലു വര്‍ഷത്തിനു ശേഷമാണ് ശോഭന ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.